രൂക്ഷമായ പൊടി ശല്യം ജനങ്ങൾ ദുരിതത്തിൽ
കോടഞ്ചേരി: വലികൊല്ലി അങ്ങാടിയും പരിസര പ്രദേശങ്ങളും റോഡ് പണി പൂർത്തികരിക്കാത്തതു മൂലം രൂക്ഷമായ പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. ഇതുമൂലം പല രോഗങ്ങളാലും ജനങ്ങൾ വലയുകയാണ്. മുരിക്കുംചാൽ മുതൽ തോട്ടുമുഴി വരെയുള്ള ഭാഗത്താണ് റോഡ് പണി പൂർത്തീകരിക്കാതെ കിടക്കുന്നത്. കല്ല് ഇളക്കി കിടക്കുന്നതിനാൽ പല ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഏകദേശം ഒരു വർഷത്തിലധികമായി റോഡ് പണി ആരംഭിച്ചിട്ട്. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ഇതുമൂലം കഷ്ടത അനുഭവിക്കുന്നു.
ഭരണാധികാരികളും ജനപ്രതിനിധികളും ഇതിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് വലിയ കൊല്ലി വിശുദ്ധ അൽഫോൻസ എ കെസിസി യൂണിറ്റ് ആവശ്യപ്പെട്ടു പ്രസ്തുത യോഗത്തിൽ യൂണിറ്റ് ഡയറക്ടറും വികാരിയുമായ ഫാ.ജിയോ പുതുശ്ശേരി പുത്തൻപുരയിൽ, പ്രസിഡണ്ട് റെജി ചിറയിൽ, സെക്രട്ടറി ഷൈനി വടയാറ്റുകുന്നേൽ, ജോയി വട്ടക്കുന്നേൽ, ജോമി കണ്ടത്തിൻ കര, ഷാജി പുത്തൻപുര , ഷേർളി നെല്ലിക്കയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.