Kodanchery
ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ച പഠനശിബിരം 2 K 25
കോടഞ്ചേരി :ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച മേഖലാതല നേതൃത്വ പരിശീലനം പഠനശിബിരം 2k25 വാർഡ് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. സിജോ പന്തപ്പിള്ളി സ്വാഗതം ആശംസിച്ചു ഫാ.വർഗീസ് കണിയാംപറമ്പിൽ പഠനശിബിരം 2K25 മോട്ടിവേഷൻ ക്ലാസെടുത്തു.തുടർന്ന് മേഖലാതല കരോൾ ഗാനം മത്സരം നടത്തി
പ്രസ്തുത മീറ്റിങ്ങിൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾക്ക് നേതൃത്വ പരിശീലനം നൽകുകയും ആദരിക്കുകയും ചെയ്തു സി ഓ ഗ്രേസി കുട്ടി വർഗീസ്,പ്രിൻസ് പുത്തൻകണ്ടം എന്നിവർ ആശംസകൾ അർപ്പിച്ചു മേഖല പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി ഏവർക്കും നന്ദി അർപ്പിച്ചു 127 അംഗങ്ങൾ പങ്കെടുത്തു.