Thiruvambady
ജോലിക്ക് എത്തിയ യുവാവിനെ റിസോർട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി :തിരുവമ്പാടി ആനക്കാംപൊയിൽ തേൻപാറയിലെ റിസോർട്ടിൽ ജോലിക്ക് എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൂടരഞ്ഞി കരിങ്കുറ്റി സ്വദേശി താന്നിക്കൽ കണ്ടൻ്റെ മകൻ പ്രസാദി(40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആനക്കാംപൊയിൽ തേൻപാറയിലെ റിസോട്ടിൽ വെൽഡിങ് ജോലിക്ക് എത്തിയതായിരുന്നു പ്രസാദ്.
ഹൃദയാഘാതമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ : രമ്യ. മക്കൾ:ഐശ്വര്യ, അനശ്വര