Mukkam
മുക്കം നഗരസഭാ കുടുംബശ്രീയുടെ നാട്ടുചന്ത ശ്രദ്ധേയമായി

മുക്കം : മുക്കം നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുൽപ്പറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച നാട്ടുചന്ത വിഭവസമാഹരണംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മുക്കം നഗരസഭയിലെ 17 മുതൽ 22 വരെ ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റുകളാണ് നാട്ടുചന്ത ഒരുക്കിയത്. പുൽപ്പറമ്പ് അങ്ങാടിയിൽ വൈകുന്നേരം മൂന്നുമണിക്കുശേഷം തുടങ്ങിയ ചന്ത മുക്കം നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂർ ഉദ്ഘാടനംചെയ്തു.
സി.ഡി.എസ്. ചെയർപേഴ്സൺ സി.ടി. രജിത അധ്യക്ഷയായി. സി.ഡി.എസ്. ഉപജീവൻ ഉപസമിതി കൺവീനർ കെ. ദേവി, കുടുംബശ്രീ സംസ്ഥാന മിഷൻ മെൻറർ പി. വിജയൻ, സി.ഡി.എസ്. അംഗങ്ങളായ പി. നിലീന, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സി. ശ്രീതി തുടങ്ങിയവർ സംസാരിച്ചു.