Karassery

തൊട്ടിമ്മൽ മഹാവിഷ്ണു ക്ഷേത്രോത്സവം സമാപിച്ചു

കാരശ്ശേരി : നെല്ലിക്കാപറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. സമാപനദിവസം എ.പി. മുരളീധരന്റെ പ്രഭാഷണം, ഗാനമേള, സാംസ്കാരികസമ്മേളനം, നാടകം എന്നിവ പ്രധാനപരിപാടികളായി. എല്ലാദിവസവും അന്നദാനവും ഉണ്ടായിരുന്നു. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ഡോ. ഇ.കെ. ജയകുമാർ, മുക്കം ഹയർസെക്കൻഡറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.

സ്വാഗതസംഘം ചെയർമാൻ ഇ.എൻ. സഹദേവൻ അധ്യക്ഷനായി. യു.പി. മമ്മദ്, ജിജിത സുരേഷ്, കെ. ഹരിദാസൻ, കെ. രാജൻ, രമേശ് തോണിച്ചാൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button