പാലിയേറ്റീവ് ദിനാചരണം നടത്തി

തിരുവമ്പാടി: സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 25 വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്യുന്ന ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.
പാലിയേറ്റീവ് സന്ദേശ റാലി , പൊതു സമ്മേളനം , വൊളന്റിയർ സംഗമം, വിഭവ സമാഹരണം എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
ലിസ ആശുപത്രി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ചെയർമാൻ ഡോ.പി എം മത്തായി ഫ്ലാഗ് ഓഫ് ചെയ്തു. പാലിയേറ്റീവ് പ്രവർത്തകർ , ലിസ നേഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ ആർ സി , സ്കൗട്ട് -ഗൈഡ്, നല്ല പാഠം, എൻ എസ് എസ് വിദ്യാർത്ഥികളും അദ്ധ്യാപക പ്രതിനിധികളും അണിചേർന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ലിസ പാലിയേറ്റീവ് പ്രസിഡന്റ് കെ.സി മാത്യൂ കൊച്ചുകൈപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. ഡോ . പി എം മത്തായി പാലിയേറ്റീവ് സന്ദേശം നൽകി.
വാർഡ് മെമ്പർ ലിസി മാളിയേക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാജി ആലക്കൽ, ഡോ. അരുൺ മാത്യു, പാലിയേറ്റീവ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ രാജൻ ചെമ്പകം,ലിസി ജോർജ് തലച്ചിറയിൽ , ലീലാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ സ്വരൂപിച്ച ജീവകാരുണ്യ നിധി യോഗത്തിൽ പാലിയേറ്റീവ് ഭാരവാഹികൾക്കു കൈമാറി.
ജെയ്സൻ കന്നുകുഴി, എം വി ജോർജ് , സിനി ഫ്രാൻസീസ്, മാണി വർഗീസ്, ബേബി കാരിക്കാട്ടിൽ, മറിയാമ്മ പുളിക്കത്തടത്തിൽ, ബിനു ജോസ് , ഡെയ്സി ജോൺസൺ , പി ജെ സിബി,ജോയി കൂനങ്കിയിൽ , ഫ്രാൻസീസ് കൊട്ടാരം മുതലായവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി