Kodanchery
ബ്ര. ജോസഫ് ജയപ്രകാശ് അന്തരിച്ചു

കോടഞ്ചേരി: പരേതരായ നൂറനാനിക്കൽ ജോൺ മേരി ദമ്പതികളുടെ മകൻ കപ്പൂച്ചിൻ സഭാംഗമായ ബ്ര. ജോസഫ് ജയപ്രകാശ് (83 ) OFM. Cap ഡൽഹിയിൽ അന്തരിച്ചു
60 വർഷങ്ങളോളമായി ഉത്തരേന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ മിഷനറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
സംസ്കാരം ഞായറാഴ്ച 3 മണിക്ക് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ആശ്രമത്തിൽ .
സഹോദരങ്ങൾ: സ്കറിയ നൂറനാനിക്കൽ, ജോയി നൂറനാനിക്കൽ. ഇരുവരും കോഴിക്കോട് നെല്ലിപ്പൊയിൽ നിവാസികളാണ്.
പാലാ മരങ്ങാട്ടുപള്ളിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ബ്ര. ജോസഫ് ജയപ്രകാശ് ആലുവ സെമിനാരിയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കി മിഷനറി പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവയ്ക്കുക യായിരുന്നു.