തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇൻഷുറൻസ് ക്യാമ്പ് 20 ന്

തിരുവമ്പാടി:ജൻസുരക്ഷ ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്ത് പരിധിയിലെ ലീഡ് ബാങ്കുകളുടെ പങ്കാളിത്തത്തോടെ ഇൻഷ്യുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2025 ജനുവരി 20 തിങ്കൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ശേഷം 1.30 വരെ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
കനറാ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, കേരള ബാങ്ക്, എച്ച്. ഡി. എഫ്. സി തിരുവമ്പാടി ശാഖകൾ ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
പ്രതിവർഷം 20/-രൂപയ്ക്ക് രണ്ടു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന അപകട പരിരക്ഷ സ്കീം, പ്രതിവർഷം 436/- രൂപയ്ക്ക് 2 ലക്ഷം രൂപ ലൈഫ് കവറേജ് കിട്ടുന്ന ലൈഫ് ഇൻഷുറൻസ് സ്കീം എന്നീ സ്കീമുകളിൽ ചേരുന്നതിനാണ് ബാങ്കുകൾ അവസരം ഒരുക്കുന്നത്.ഇത്തരം ഇൻഷൂറൻസ് സ്കീമുകളിൽ നാളിതുവരെ അംഗമാകാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സ്കീമുകളിൽ ചേരുന്നതിനായി ബാങ്ക് പാസ്സ് ബുക്ക്, ( സഹകരണ ബാങ്ക് ഒഴികെ ) ആധാർ കാർഡ് എന്നിവയുമായി ക്യാമ്പിൽ എത്തണമെന്നും അധികൃതർ അറിയിച്ചു