Mukkam

എൻ.എസ്.എസ്. വിദ്യാർഥികൾ പച്ചക്കറി വിളവെടുത്തു

മുക്കം : കർഷകന്റെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിന് കൈത്താങ്ങായി എൻ.എസ്.എസ്. വിദ്യാർഥികൾ.
തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ചക്കിട്ടൻകണ്ടി സി.കെ. അഹമ്മദ് കുട്ടിയുടെ കൃഷിയാണ് വിളവെടുത്തത്.

ജൈവകൃഷിയുടെ മഹത്ത്വവും കർഷകന്റെ ജീവിതപാഠങ്ങളും വിദ്യാർഥികൾക്ക് മനസ്സിലാക്കി നൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ചേമ്പ്, പയർ, മത്തൻ, പടവലം, വാഴ എന്നിവയാണ് വിളവെടുത്തത്. ജൈവകൃഷിയെക്കുറിച്ച് സി.കെ. അഹമ്മദ് കുട്ടി വിദ്യാർഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ വി. സെലീന, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, കെ. സംഗീത, അഫ്ര ഷിറിൻ, ശ്രീപാർവതി, ഫാത്തിമ ഹുദ, നജ, മെഹറിൻ, സഫ എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button