Kodanchery

കോടഞ്ചേരിയിൽ കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച് കുഷ്ഠരോഗ നിർണയ ഭവനസന്ദർശനം നടത്തുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് പരിപാടി.

ശരീരത്തിൽ പാടുകൾ, ഉണങ്ങാത്ത വ്രണം, തടിപ്പ്, കൈകാലുകൾക്ക് പെരുപ്പ് /മരവിപ്പ് എന്നിവ ഉണ്ടെങ്കിൽ പരിശോധിച്ച് കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തണം.കുഷ്‌ഠരോഗം ഇപ്പോൾ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.
പാടുകൾ നോക്കാം. ആരോഗ്യം കാക്കാം. ഈ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അശ്വമേധം പരിപാടിയിൽ പഞ്ചായത്തിലെ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഹസീനയും അറിയിച്ചു.

Related Articles

Leave a Reply

Back to top button