Kodanchery
കെ എം മാണി കാരുണ്യ ദിനം പെയിൻ & പാലിയേറ്റീവിന് വീൽചെയർ നൽകി

കോടഞ്ചേരി:നെല്ലിപ്പൊയിൽ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം മണി സാറിന്റെ 92-ാം ജന്മദിനം, കെ.എം മാണി കാരുണ്യ സ്വയം സഹായ സംഘം കോടഞ്ചേരി കാരുണ്യ ദിനമായി ആചരിച്ചു കൊണ്ട് നെല്ലിപ്പൊയിൽ പെയിൻ ആൻ പാലിയേറ്റീവിന് വീൽചെയർ നൽകി. വിമല ഹോസ്പിറ്റൽ ഡോക്ടർ പ്രഭാകര, പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി റ്റിറ്റി പേക്കുഴിക്ക് വീൽചെയർ കൈമാറി.
സംഘത്തിന്റെ പ്രസിഡന്റ് ജോസഫ് മൂത്തേടം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പോയിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് മൂലേപ്പറമ്പിൽ നടത്തി. ജോസഫ് ഐരാറ്റിൽ, മാത്യൂസ് ചെമ്പോട്ടിക്കൽ, സംഘത്തിന്റെ സെക്രട്ടറി ജോസഫ് ജോൺ വയലിൽ, ട്രഷറർ സോളമൻ സെബാസ്റ്റ്യൻ, സണ്ണി പനംതോട്ടം, രാജൻ പി ജെ, പെയിൻ ആൻഡ് പാലിയേറ്റീവ് ട്രഷറർ സജി എലിമുള്ളിയിൽ,തുടങ്ങിയവർ സംസാരിച്ചു.