Mukkam

വിജയോത്സവം സഹവാസക്യാമ്പിന് തുടക്കമായി

മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് നടത്തുന്ന സഹവാസക്യാമ്പിന് തുടക്കമായി. ‘കൂട്ട്’ എന്നപേരിൽ നടത്തുന്ന ക്യാമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ സി.എം. മനോജ് അധ്യക്ഷനായി.

നഗരസഭാ കൗൺസിലർ അശ്വതി സനൂജ്, പ്രിൻസിപ്പൽ സി.പി. ജംഷീന, അധ്യാപിക പി.പി. ഹസീന, വിജയോത്സവം കൺവീനർ കെ.പി. രഞ്ജിഷ, സ്റ്റാഫ് സെക്രട്ടറി എ.ആർ. രഞ്ജിത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button