മാമ്പറ്റയിലെ പീഡന ശ്രമം; കർശന നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച്

മുക്കം : മാമ്പറ്റയിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽനിന്നു യുവതി ചാടിയ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റി മാമ്പറ്റയിലെ ഹോട്ടലിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് തകർത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറാനുള്ള ശ്രമം പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനപാത ഉപരോധിച്ചു.
മാമ്പറ്റയിലെ പീഡനക്കേസിൽ കുറ്റവാളികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മുക്കം പൊലീസ് സ്റ്റേഷൻ മാർച്ച് കെ.ആനന്ദ കനകം ഉദ്ഘാടനം ചെയ്യുന്നു
മാമ്പറ്റയിലെ പീഡനക്കേസിൽ കുറ്റവാളികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മുക്കം പൊലീസ് സ്റ്റേഷൻ മാർച്ച് കെ.ആനന്ദ കനകം ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യാവകാശ പ്രവർത്തക കെ.ആനന്ദ കനകം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ദിഷാൽ ആധ്യക്ഷ്യം വഹിച്ചു. നഗരസഭ കോൺഗ്രസ് പ്രസിഡന്റ് എം.മധു, മുൻദിർ ചേന്ദമംഗല്ലൂർ, ലെറിൻ റാഹത്ത്, ഷാനിബ് ചോണാട്, ദീപു തോമസ്, അമൽ ജയിംസ്, ജോർജുകുട്ടി, നിഷാദ് നീലേശ്വരം, വേണു കല്ലുരുട്ടി, ഒ.കെ.ബൈജു, പ്രഭാകരൻ മുക്കം, കെ.കെ.ഫായിസ്, സി.കെ.നിതിൻ, ഫർഹാൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.കാസിം ഉദ്ഘാടനം ചെയ്തു. വി.പി.എ.ജലീൽ ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ സെക്രട്ടറി എം.ടി.സൈത് ഫസൽ, വി.പി.നിസാം കാരശ്ശേരി, നഗരസഭ കൗൺസിലർ എം.കെ.യാസർ, എ.എം.അബൂബക്കർ, ഷരീഫ് വെണ്ണക്കോട്, കെ.എം.അഷ്റഫ് അലി, റാഫി മുണ്ടുപാറ, ഗഫൂർ കല്ലുരുട്ടി, കൃഷ്ണൻ വടക്കയിൽ, പി.പി.ശിഹാബ് , കെ.കോയ, എ.എം.മുസ്തഫ, ആഷിഖ് നരിക്കോട്ട്, റഊഫ് കൊളക്കാടൻ എന്നിവർ പ്രസംഗിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റി മാമ്പറ്റയിലെ ഹോട്ടലിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഏരിയ പ്രസിഡന്റ് കെ.പി.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഇ.എം.രാധ, എം.വി.രജനി, ഉഷകുമാരി, കെ.ബിന്ദു, അശ്വതി സനൂജ്, എന്നിവർ നേതൃത്വം നൽകി