യാത്രയയപ്പ് സമ്മേളനം

മുക്കം : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറും (കെ.എസ്.ടി.എം), കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറും (കെ.എസ്.ഇ.എം) സംയുക്തമായി മുക്കത്ത് യാത്രയയപ്പ് സമ്മേളനം നടത്തി.
സർവീസിൽനിന്ന് വിരമിക്കുന്ന മുക്കം ഉപജില്ലയിലെ അധ്യാപകർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) മുൻ ചെയർമാൻ കെ. ബിലാൽ ബാബു ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.എം. മുക്കം ഉപജില്ലാ പ്രസിഡന്റ് എം. മുനീബ് അധ്യക്ഷനായി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി മുഖ്യാതിഥിയായി. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മുക്കം നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂർ, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. അബൂബക്കർ, കാരശ്ശേരി പഞ്ചായത്തംഗം ഷാഹിന, പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത്, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സിബി കുര്യാക്കോസ്, അസെറ്റ് ജില്ലാ ചെയർമാൻ കെ.ജി. മുജീബ്, കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് എൻ.പി. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.