Mukkam

മുക്കം ഫെസ്റ്റ് നാളെ തുടങ്ങും

മുക്കം : മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമാകും. നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് 18 നാൾ നീളുന്ന ഫെസ്റ്റിന് തുടക്കമാവുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്കാരിക നായകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളാകുന്ന ഘോഷയാത്ര അഗസ്ത്യൻമുഴി ഫെസ്റ്റ് നഗരിയിൽ സമാപിക്കും.

മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ മുഖ്യ സ്പോൺസർ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസാണ്. അക്വ ടണൽ, റോബോട്ടിക് ഷോ, കാർഷിക-വ്യാവസായിക-ശാസ്ത്ര പ്രദർശനം, വിവിധ സർക്കാർ സ്റ്റാളുകൾ, വിപണനമേളകൾ, ഫുഡ്‌ ഫെസ്റ്റ്, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയ സജ്ജീകരണങ്ങളാണ് അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഫെസ്റ്റ് നഗരിയിൽ ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പ്രദർശനം തുടങ്ങും. ദിവസവും രാത്രി എട്ട് മുതൽ പത്ത് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഗൗരിലക്ഷ്മി, സമീർ ബിൻസി, ഹനാൻഷാ, അതുൽ നറുകര, സലീം ഫാമിലി, നിർമൽ പാലാഴി തുടങ്ങിയ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും നാടൻപാട്ടും മാപ്പിളപ്പാട്ടും ബാവുൽ സംഗീതവും നാടകവും ഫെസ്റ്റിന്റെ മാറ്റുകൂട്ടും. 23-ന് ഫെസ്റ്റ് സമാപിക്കും. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഫെസ്റ്റ് സംഘാടകസമിതി വർക്കിങ് ചെയർമാൻ ടി.പി. രാജീവ്, മീഡിയാ കൺവീനർ ചന്ദ്രബാബു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button