Kodanchery

ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ചആശകിരണം 2k25ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ക്യാൻസർ ബോധവൽക്കരണ ക്ലാസും ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.

മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു ചാവറ ഹോസ്പിറ്റൽ RMO ഡോക്ടർ സിറിൽ ജയിംസ് കാൻസർ രോഗത്തിന്റെ കാര്യകാരണം വ്യക്തമാക്കി ക്യാൻസർ രോഗം നേരത്തെ കണ്ടുപിടിച്ച് പ്രതിരോധിക്കാനുള്ള മാർഗവും വിശദീകരിച്ചു യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തുപാറ സി. നവീന യൂണിറ്റ് UDO ലിജി സുരേന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു യൂണിറ്റ് സെക്രട്ടറി ഷിൽബി രാജു യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു 9 യൂണിറ്റുകളിലായി 52500 രൂപ പതിനഞ്ചു അംഗങ്ങൾക്ക് വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button