Mukkam
കാരുണ്യതീരം സന്ദർശിച്ചു

മുക്കം: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യോത്സവ് 2025 ക്യാമ്പസ് സന്ദർശനത്തിന്റെ ഭാഗമായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കാരുണ്യതീരം സന്ദർശനം നടത്തി.
കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് വിഭാഗം അധ്യാപികയായ അമൃത എന്നിവരോടൊപ്പം 85 വിദ്യാർത്ഥികളും സന്ദർശനത്തിൽ പങ്കെടുത്തു. അവിടെയുള്ള മെന്റലി ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം ചെലവഴിച്ച ഒരു ദിവസം എൻഎസ്എസ് വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ട ഒരനുഭവം ആയിരുന്നു.