കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെന്റ് ജോസഫ് എച്ച് എസ് എസിന് ഇരട്ട കിരീടം

കോടഞ്ചേരി: കോടഞ്ചേരി സെന്റ്ജോസഫ് ഹയർ സെക്കണ്ടറി സ്ക്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന, കോഴിക്കോട് ജില്ല ഹാൻഡ് ബോൾ അസോസ്സിയേഷൻ സംഘടിപ്പിച്ച 42-ാമത് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനം കോടഞ്ചേരി ഹാൻഡ് ബോൾ അക്കാദമിക്കാണ്. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരായി ആൺകുട്ടികളുടെ വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫിലെ ജെസ്സെ യെയും, പെൺകുട്ടികളുടെ വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫിലെ ഐശ്വര്യയെയും തെരെഞ്ഞെടുത്തു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്‌തു. അസ്സോസ്സിയേഷൻ സെക്രട്ടറി രാജേഷ് പി മാങ്കാവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുഖ്യാഥിതിയായി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റ്യൻ, കോടഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത്, കോടഞ്ചേരി ഹാൻഡ് ബോൾ അക്കാദമി കോച്ച് ഷാജി പുതിയേടത്ത്, കെ.പി രാജീവൻ, വിഷ്‌ണു സാഗർ, കെ.പി സജീവൻഎന്നിവർ ചടങ്ങിൽ സംസാരിച്ചു.