Mukkam
മുക്കത്ത് വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു

മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപം നിസ്സാൻ ടിപ്പറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വലിയപറമ്പ് കണ്ണാട്ടിൽ ഹംസയാണ് മരണപ്പെട്ടത്.
നെല്ലിക്കപറമ്പിനും വലിയപറമ്പിനുമിടയിലാണ് ഇന്ന് പുലർച്ചെ അപകടം സംഭവിച്ചത്. സംഭവിച്ചയുടൻ നാട്ടുകാരുടെയും നെല്ലിക്കപറമ്പ് സന്നദ്ധസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.