Thiruvambady

ഇരുവിളംകാട് കാളിദാസൻ (ദാസൻ) അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിലെ കെ കെ ഹോട്ടൽ ഉടമ ഇരുവിളംകാട് കാളിദാസൻ (ദാസൻ-58) അന്തരിച്ചു.

കഴിഞ്ഞ ഞായറാഴ്ച വിഷം ഉള്ളിൽ ചെന്ന നിലയിൽ കാളിദാസനെ ഹോട്ടലിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം.

സംസ്കാരം ഇന്ന് (13-02-2025-വ്യാഴം) വൈകുന്നേരം 04:30-ന് മരുമകൻ അരുണിൻ്റെ തോട്ടുമുഴിയിലെ വസതിയിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ. ഭൗതികദേഹം ഇന്ന് വൈകുന്നേരം 03:00-ന് പുല്ലൂരാംപാറ പള്ളിപ്പടിയിലും 03.30-ന് മരുമകൻ്റെ തോട്ടുമുഴിയിലെ വസതിയിലും പൊതുദർശനത്തിനു വെക്കും.
പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് 12:00-മണി മുതൽ വൈകുന്നേരം 04:00-മണി വരെ പുല്ലൂരാംപാറയിൽ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യസായി ഏകോപന സമിതി അറിയിച്ചു.

ഭാര്യ: ലത.

മക്കൾ: കൃഷ്ണദാസ്, ദസിൽ (ഖത്തർ ), രമ്യ.

മരുമകൻ: അരുൺ (കുന്നത്ത് കൺസ്ട്രക്ഷൻസ് പുല്ലുരാംപാറ).

Related Articles

Leave a Reply

Back to top button