Kodanchery

വന്യമൃഗത്തിന്റെ നിരന്തര സാന്നിധ്യമുള്ള കുന്നേൽ കലേഷിന്റെ വീട്ടിനോട് ചേർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു

കോടഞ്ചേരി: കൂരോട്ടുപാറ വന്യമൃഗത്തിന്റെ നിരന്തര സാന്നിധ്യമുള്ള കുന്നേൽ കലേഷിന്റെ വീട്ടിനോട് ചേർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കലേഷന്റെ മൂന്നു വളർത്തുന്ന നായകളെ വന്യമൃഗം പിടിച്ചു കൊണ്ടു പോയിരുന്നു പ്രദേശവാസികളുടെ നിരന്തര സമ്മർദ്ദം മൂലം ആണ് കൂട് സ്ഥാപിച്ചത്.

പ്രദേശവാസികളായ വിൻസന്റ് വടക്കേമുറിയിൽ, ബിജു ഓത്തിക്കൽ, ജെയിംസ് കിഴക്കുംകര, മോനി തൊമ്മികാട്ടിൽ, ശങ്കരൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ RRT താമരശ്ശേരി സ്റ്റാഫ്‌,എടത്തറ സെക്ഷൻ സ്റ്റാഫ്‌, നായർക്കൊല്ലി സെക്ഷൻ സ്റ്റാഫ്‌ വിജയൻ. പി, SFO പ്രജീഷ്, SFO ശിവകുമാർ, BFO ബിമൽദാസ്. എം, BFO എഡിസൺ. ഇ, BFO രമ്മിത്ത്, BFO വാച്ചർമാരായ – ഷബീർ, കരീം, കബീർ, നാസർ, ബിജു, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുന്നേൽ കലേഷിന്റെ ആട്ടിൻ കൂടിനോട് ചേർന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കൂട് ഇറക്കിവച്ചു.

Related Articles

Leave a Reply

Back to top button