Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ

മുക്കം : മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ പതിനാലാം ദിവസത്തെ കലാസന്ധ്യ കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിൽകുമാർ ഉദ്ഘാടനംചെയ്തു. വൊളൻറിയർ കമ്മിറ്റി ചെയർമാൻ ജലീൽ കൂടരഞ്ഞി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് പ്രസിഡൻറ് റഫീഖ് വാവാച്ചി, സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് എന്നിവർ മുഖ്യാതിഥികളായി.
മുക്കം നഗരസഭാ കൗൺസിലർ ബിന്നി മനോജ്, തിരുവമ്പാടി പഞ്ചായത്തംഗം ഷൗക്കത്തലി കൊല്ലളത്തിൽ, ഗായകൻ മുക്കം വിജയൻ, മുക്കം എം.ഐ.എം.ഇ. ചെയർമാൻ ഷാഹുൽ ഹമീദ്, യു.പി. അബ്ദുൾ നാസർ, മുഹമ്മദ് ഫാരിസ്, പി.പി. പ്രദീപൻ എന്നിവർ സംസാരിച്ചു.