പ്ലാറ്റിനം ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും നടന്നു

കോടഞ്ചേരി:1950 ൽ സ്ഥാപിതമായ കൂടത്തായി സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ ,പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാ. ആൻറണി ചെന്നിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ഡെയ്സിലി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണവും താമരശ്ശേരി എ.ഇ.ഒ. വിനോദ് പി. മാഗസിൻ പ്രകാശനവും നിർവഹിച്ചു. വാർഡ് മെമ്പർ ചിന്നമ്മ മാത്യു ,പി.ടി.എ പ്രസിഡണ്ട് മുനീർ കെ. യു. എം പി. ടി. എ. പ്രസിഡണ്ട് മുഹ്സിന അലി ,സ്കൂൾ ലീഡർ ഇവാൻ ടോം സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികൾക്ക് സമ്മാനവിതരണവും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി മൂസക്കുട്ടി ഐ.പി ചടങ്ങിൽ സംബന്ധിച്ച ഏവർക്കും നന്ദി അർപ്പിച്ചു.