Mukkam

ഭക്തിസാന്ദ്രമായി തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം

മുക്കം : മലയോരമേഖലയെ ഭക്തിസാന്ദ്രമാക്കി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം. വിശേപൂജകൾക്കായി വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് നടതുറന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗണപതിഹോമം, നവഗം, പഞ്ചഗവ്യം, ശ്രീഭൂതബലി തുടങ്ങിയ വിശേഷാൽപൂജകൾക്ക് തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരി, മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരി, ശാന്തി ഒഴുകിൽ തട്ടയൂർ തേവർക്കുളം ഷൈജു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ഉച്ചയ്ക്കും രാത്രിയിലും നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കാളികളായി. വിവിധദേശക്കാരുടെ വരവാഘോഷം രാത്രി 10 മണിയോടെ ക്ഷേത്രസന്നിധിയിലെത്തി. താലപ്പൊലി, പഞ്ചവാദ്യം, ഡിജിറ്റൽ തംബോല, പന്തംവീശൽ, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന വരവാഘോഷങ്ങൾ മഹോത്സവത്തിന്റെ മാറ്റുകൂട്ടി. തുടർന്ന്, ഇരുവഴിഞ്ഞിപ്പുഴയോരത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ മുക്കം ഗൗരീശങ്കരം ഭജൻസിന്റെ ഭജനയും തിരുവാതിരക്കളിയും തൃക്കുടമണ്ണ മാതൃസമിതിയുടെ ഫ്യൂഷൻ ഡാൻസും തൃശ്ശൂർ അലൻസ് മ്യൂസിക് ബാൻഡിന്റെ ഗാനമേളയും കാലിക്കറ്റ് ത്രില്ലേഴ്സിന്റെ കോമഡിഷോയും അരങ്ങേറി.

ഉത്സവക്കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ, കൺവീനർ അനിൽകുമാർ ഗാർഡൻ, ശശി ഊരാളിക്കുന്നത്ത്, വിജയൻ നടുത്തൊടികയിൽ, അജയഘോഷ്, കെ.കെ. ചന്ദ്രൻ, മിനി മോഹനൻ, ഷിജി പ്രേംനാഥ്, ലിൻഷ അജയഘോഷ് എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button