Kodanchery

കത്തോലിക്ക കോൺഗ്രസ്‌ വഞ്ചനാ ദിനം ആചരിച്ചു

കോടഞ്ചേരി:കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച.ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്‌ കേരള സർക്കാർ ഇതുവരെ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വഞ്ചനാ ദിനവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വിവിധ ശുപാർശകൾ നൽകിയിട്ടുള്ള ഈ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാനോ നടപ്പാക്കാനോ സർക്കാർ കൂട്ടാക്കിയിട്ടില്ല. പ്രതിഷേധ യോഗത്തിൽ കത്തോലിക്ക കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് ഡോ.ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു.

രൂപത യൂത്ത് കോഡിനേറ്റർ ജസ്റ്റിൻ തറപ്പേല്‍ സ്വാഗതവും രൂപത എക്സിക്യൂട്ടീവ് അംഗം ബിബിൻ കുന്നത്ത് നന്ദിയും രേഖപ്പെടുത്തി. കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കിൽ, ഫാ.ജിതിൻ ആനിക്കാട്ട് തങ്കച്ചൻ ആയത്തുപാടത്ത് ഷിജി അവനൂർ, ജോസഫ് നടുവിലേടത്ത്,ജോജോ പള്ളിക്കാമടത്തിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button