Kodanchery

സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോടഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്.

വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന് സമീപത്തുള്ള തോട്ടിലേക്കാണ് സ്കൂട്ടർ മറിഞ്ഞത്.രാത്രി ഒൻപത് മണിയോടെയാണ് പരിസരവാസികൾ തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അപകടത്തിൽ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കോടഞ്ചേരിയിലുള്ള തടി മില്ലിലെ ജീവനക്കാരനാണ് ദേവസ്യ ഭാര്യ ബിജി. മക്കൾ ദിൽജിത് , ദിൽജോ

Related Articles

Leave a Reply

Back to top button