Kodanchery
പുലിക്കയം പുഴയിലെ ചെക്ക് ഡാം പുനസ്ഥാപിച്ചു

കോടഞ്ചേരി:പുലിക്കയം പുഴയിലെ ചെക്ക് ഡാം പുനസ്ഥാപിച്ചു
വേനൽ കനത്തതോടെ വറ്റി വരണ്ട പുലിക്കയം പുഴയിൽ ചെക്ക് ഡാം പുനസ്ഥാപിച്ചത് നാട്ടുകാർക്ക് ആശ്വാസകരമായി.
പത്താം വാർഡ് മെമ്പർ ലിസി ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബിജു ഓത്തിക്കൽ സിനീഷ് കുമാർ സായി, ബിബി തിരുമലയിൽ വിൽസൺ തറപ്പേൽ, ബേബി എർത്ത് കോട്ടയിൽ, വിശ്വംഭരന്‍, സെബാസ്റ്റ്യൻ, കണ്ടൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.