മസ്ജിദുകൾ മനുഷ്യ സേവന കേന്ദ്രങ്ങൾ കൂടിയാവണം: വി.ടി അബ്ദുല്ലക്കോയ തങ്ങൾ

മുക്കം: മസ്ജിദുകൾ മനുഷ്യർക്കുള്ള സേവന കേന്ദ്രങ്ങൾ കൂടിയാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ വിടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. നവീകരിച്ച മുക്കം മസ്ജിദു സുബ്ഹാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്തെ വ്യത്യസ്ത മത-സാംസ്കാരിക – രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നവീകരിച്ച മുക്കം മസ്ജിദു സുബ്ഹാൻ അസർ നമസ്കാരത്തോടെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ എസ് കമറുദ്ദീൻ ആമുഖ ഭാഷണം നടത്തി.
മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, മുക്കം സേക്രട്ട് ഹാർട്ട് ചർച്ച് വികാരി ഫാ. ജോൺ ഉറവുംകര, സാംസ്കാരിക പ്രവർത്തകർ എ.പി മുരളീധരൻ, മുക്കം ഇസ്‌ലാഹി സെന്റർ ഭാരവാഹി പിടി സുൽഫീക്കർ സുല്ലമി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി എം.ടി അസ് ലം, എൻ്റെ മുക്കം പ്രസിഡന്റ് ജാബിർ മുക്കം, ജമാ അത്തെ ഇസ് ലാമി ജില്ല കമ്മറ്റി മെമ്പർ വി പി ഷൗക്കത്തലി, ജമാ അത്തെ ഇസ് ലാമി വനിത വിഭാഗം ജില്ല വൈസ് പ്രസിഡന്റ് സുഹറ മൻസൂർ, ഖത്വീബ് എം.സി സുബ്ഹാൻ,ജമാ അത്തെ ഇസ് ലാമി ഏരിയ പ്രസിഡന്റ് എ.പി മുഹമ്മദ് നസീം, സലഫി മസ്ജിദ് ഇമാം റഷീദ് ഖാസിമി എന്നിവർ ആശംസകൾ നേർന്നു.
ടിപിസി മുഹമ്മദ്, കെ.സി ഹുസൈൻ, എ.എം ഫിൽസി പുതിയപുരയിൽ, കാവുള്ള കണ്ടിയിൽ സുബ്രഹ്മണ്യൻ, ടി പി സി ഗഫൂർ, ടി.കെ മുഹമ്മദ് ലൈസ്, ശബീർ ഫോം ആർകിടെക്റ്റ് എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയർ ഉമർ തോട്ടത്തിൽ സ്വാഗതവും ജനറൽ കൺവീനർ ബഷീർ പാലത്ത് നന്ദിയും പറഞ്ഞു.