Mukkam

ആനയാംകുന്ന് ഗവ: എൽ.പി സ്കൂൾ 97ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

മുക്കം: ആനയാംകുന്ന് ഗവ: എൽ.പി സ്കൂൾ 97ാമത് വാർഷികാഘോഷം ‘കളിയരങ്ങ് 2023’ സംഘടിപ്പിച്ചു. വാർഷികാഘോഷം പി.ടി.എ പ്രസിഡന്റ്‌ ഗസീബ് ചാലൂളിയുടെ അധ്യക്ഷതയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. മുക്കം എ.ഇ.ഒ ഓംകാരനാഥൻ കുട്ടികളുടെ രചനകളടങ്ങിയ ‘കഥക്കുടുക്ക’ പ്രകാശനം ചെയ്തു. കുന്ദമംഗലം ബി.പി.സി പി.എൻ അജയൻ ഡോക്യുമെന്റേഷൻ റിപ്പോർട്ട് പ്രകാശനം ചെയ്തു. സ്‌കൂൾ പൂർവ വിദ്യാർത്ഥിയായ അദ്ദേഹത്തെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

കറുകപ്പിള്ളിൽ സെബാസ്റ്റ്യൻ മെമ്മോറിയൽ എൻഡോവ്മെന്റ്, ചെറിയ മുഹമ്മദ് സാഹിബ് മെമ്മോറിയൽ എൻഡോവ്മെന്റ്, കൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്, കോയില്ലത്ത് കൃഷ്ണൻ നമ്പൂതിരി മെമ്മോറിയൽ എൻഡോവ്മെന്റ്, മുക്കത്ത് പുളിയക്കോട്ട് ആയിശുമ്മ മെമ്മോറിയൽ എൻഡോവ്മെന്റ്, വയലിൽ ഉണ്ണിമോയിൻ ഹാജി മെമ്മോറിയൽ എൻഡോവ്മെൻറ്, എന്നിവ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ചടങ്ങിനെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button