Pullurampara
കൊതുക് നിർമ്മാർജ്ജന ക്യാമ്പയിനുമായി DYFI പുല്ലൂരാംപാറ യൂണിറ്റ്.

പുല്ലൂരാംപാറ: DYFI പുല്ലൂരാംപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊതുക് നിർമ്മാർജ്ജന ക്യാമ്പയിന്റ ഭാഗം ആയി പുല്ലൂരാംപാറ ഹെൽത്ത് സെന്ററും പരിസരവും ശുചികരിച്ചു.
കൊറോണക്ക് ശേഷം കേരളം നേരിടാൻ പോകുന്ന പകർച്ച വ്യാധികളെയും സാംക്രമിക രോഗങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത മുൻ നിർത്തിയാണ് ക്യാമ്പയിൻ.
മേഖല സെക്രട്ടറി വിഷ്ണു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യ്തു. യൂണിറ്റ് സെക്രട്ടറി ഷെഫിൻ, ഫസൽ, ജസ്റ്റിൻ, വിമൽ, അഖിൽ, അനിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







