വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കോടഞ്ചേരി:കഴിഞ്ഞ 30 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഐഎൻടിയുസി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
സാധാരണക്കാരുടെ ഇടയിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തുന്ന ആശാവർക്കർമാരെ അധിക്ഷേപിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന ചില നേതാക്കന്മാർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിച്ച് ആശാവർക്കർമാരുടെ ന്യായമായ അവകാശങ്ങൾ അനുവദിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധ മാർച്ചും, ധർണ്ണയും.
ഐഎൻടിഒസി കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ എം പൗലോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു