Kodanchery
ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം

കോടഞ്ചേരി: ഇന്നലെ വൈകിട്ട് വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടം.
കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിരന്നപാറ ഭാഗത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ഷിബു ഓതറുകുന്നേലിൻ്റെ വീടിൻ്റെ ഷെഡും റൂമുകളും തകർന്നു.
മലയോര മേഖലയിൽ രണ്ടു മണിക്കൂറിൽ അധികം നീണ്ടുനിന്ന ശക്തമായ വേനൽ മഴയാണ് ഇന്നലെ വൈകിട്ട് പെയ്തത്. പല ഭാഗങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണിട്ടുണ്ട്.