Kozhikode
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഒരു കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
വടകര സ്വദേശി മുസ്തഫ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.







