ബിജെപി പഞ്ചായത്ത് തല പൊതുയോഗം നടത്തി

കോടഞ്ചേരി: ബിജെപി കോടഞ്ചേരി പഞ്ചായത്ത് തല പൊതുയോഗം വ്യാപാര ഭവനിൽ നടന്നു. രാജേഷ് പി. ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ തെയ്യപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ടിൽ, വൈസ് പ്രസിഡണ്ട് സതീഷ് മേലെപ്പുറത്ത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലാലൻ സി. ജി നന്ദി പറഞ്ഞു.
മണ്ഡലം കമ്മിറ്റിയംഗങ്ങളായ റെജി തെയ്യപ്പാറ ,ഏലിയാസ് വി എം, ഏലിയാസ് മത്തായി, ഗോപാലൻ കൊല്ലിയിൽ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് രാജേഷ് പി ആർ, വൈ. പ്രസി. രാജപ്പൻ അക്കരപറമ്പിൽ, ബിനീഷ് പാലക്കൽ. ജനറൽ സെക്രട്ടറി ലാലൻ സി ജി, സെക്രട്ടറിമാർ വിനി വിജയൻ, ജയൻ മരുതിലാവ് എന്നിവരും സ്വാമിക്കുട്ടി നൂറാംതോട്, മാത്യു മണികൊമ്പേൽ, സുനിൽ ചരമുണ്ട, പ്രകാശ് എം കെ,സുനിൽ പി എസ്, പുഷ്പ കെ എ, ഷാജു വലിയകൊല്ലി, ശിവാനന്ദൻ ടി ആർ, സുരേഷ് മഞ്ഞുവയൽ, പൊന്നപ്പൻ മുറമ്പാത്തി, ഷൈജു കെ സി, സ്കറിയ കുറുപ്പഞ്ചേരി തുടങ്ങിയവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.