Mukkam
മുക്കം-മണാശ്ശേരിയിൽ കെ എസ് ആർ റ്റി സി ബസ് മറിഞ്ഞു അപകടം

മുക്കം : അപകടത്തിൽ 14 പേർക് പരിക്ക് പറ്റി. മൂലമറ്റത്തുനിന്ന് മുക്കം-കൂമ്പാറക്കു പോയ KL15 A 1854 (ATC26) MLT ബസ് ആണ് വെസ്റ്റ്മണാശ്ശേരിയിൽ വച്ച് ഞായറാഴ്ച (15-03-2025) രാത്രി 11:45pm ന് അപകടത്തിൽ പെട്ടത്.
ബസ് പൂർണമായും ഒരു ഭാഗത്തേക്കു മറിഞ്ഞു. പരിക്ക് പറ്റിയവരെ അടുത്തുള്ള കെഎംസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി (2:30am) തന്നെ മുക്കത്ത് നിന്നും വന്ന ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി ഒതുക്കി നിർത്തി ഗതാഗത തടസം പൂർണമായും മാറ്റി.രക്ഷാപ്രവർത്തനത്തിന് മുക്കം പോലീസും, മുക്കം ഫയർ ഫോഴ്സും, KSRTC തിരുവമ്പാടി ഡിപ്പോ അധികൃതരും, നാട്ടുകാരും നേതൃത്വം നൽകി.