തുഷാരഗിരിയിൽ വന യാത്ര നടത്തി

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും വനംവകുപ്പും അൽഫോൻസാ കോളേജ് തിരുവമ്പാടിയും സംയുക്തമായി തുഷാരഗിരിയുടെ പ്രകൃതി ഭംഗി ആസ്വദിക്കുവാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയിൽ വർദ്ധിപ്പിക്കുവാനും മലബാർ റിവർ പ്രചരണത്തിലൂടെ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യം വെച്ചു കൊണ്ടുള്ള തുഷാരഗിരി വനയാത്ര കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റിയാനസ് സുബൈർ,വിൻസന്റ് വടക്കമുറിയിൽ,മിനി സണ്ണി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, നാൻസി ജോഷി, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ജ്യോതി സന്തോഷ്, സജനി രാമൻകുട്ടി, അൽഫോൺസ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈജു ഏലിയാസ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ അജീഷ് കെപി, എഡിസൺ ഇ, ദീപേഷ് സി .വനസംരക്ഷണ സമിതി പ്രസിഡണ്ട് ബേബി കോട്ടുപള്ളി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേൽ എന്നിവർ നേതൃത്വം നൽകി.
അൽഫോൻസാ കോളജിൽ നിന്നുള്ള 40 വനിത വിദ്യാർത്ഥികളും അധ്യാപകരും പ്രകൃതിസ്നേഹികളുമായി ആളുകൾ തുഷാരഗിരിയുടെ വശ്യ മനോഹരമായ സൗന്ദര്യം ആസ്വദിച്ച് പ്രകൃതിയെ തൊട്ടറിഞ്ഞ് മഴ ആസ്വദിച്ച് വന യാത്ര സുരക്ഷിതമായി പൂർത്തീകരിച്ചു.വനയാത്രയിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി ഉച്ചയോടുകൂടി ട്രക്കിംഗ് അവസാനിച്ചു.







