Mukkam
മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

മുക്കം : മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പുൽപ്പറമ്പ് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായാണ് പുൽപ്പറമ്പിൽ സ്ഥാപിച്ചത്.
നഗരസഭാ കൗൺസിലർ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.കെ. മുസ്തഫ, ട്രഷറർ ഒ. റഹ്‌മത്തുള്ള, ജബ്ബാർ അക്കരടത്തിൽ, അബ്ദുറഹിമാൻ അക്കരടത്തിൽ, ഇ.കെ.കെ. ബാവ, ടി.കെ. നൗഷാദ് എന്നിവർ സംബന്ധിച്ചു.