വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ സിൽവർ ജൂബിലി സ്മാരകമായി ഗ്രോട്ടോ സ്ഥാപിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ്.ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച് (2000 – 2025) കരുതലിൻ്റെ കാവലാളായ വി.യൗസേപ്പിതാവിൻ്റെ ഗ്രോട്ടോ,വെഞ്ചരിപ്പ് കർമ്മം നടത്തി സ്കൂളിൽ സ്ഥാപിച്ചു.താമരശ്ശേരി രൂപതയുടെ മെത്രാൻ അഭിവന്ദ്യ.റെമീജിയോസ് ഇഞ്ചനാനിയിൽ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ ഗ്രോട്ടോ വെഞ്ചരിച്ച് ആശീർവദിച്ചത്.2004 – 2006 ഹ്യുമാനിറ്റീസ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഉന്മേഷ് ഉണ്ണികൃഷ്ണൻ അദ്ദേഹത്തിൻ്റെ പിതാവ് ദിവംഗതനായ എം.സി ഉണ്ണികൃഷ്ണൻ്റെ ഓർമ്മയ്ക്കായാണ് ഗ്രോട്ടോ സ്പോൺസർ ചെയ്തത്.
പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,ഫാ.ജോർജ് പുരയിടത്തിൽ,ഫാ.ജിയോ കടുകൻമാക്കൽ,ഫാ.ജോസഫ് ആനിക്കാട്ട് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് പരിപാടിയിൽ ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ്,വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,അദ്ധ്യാപക – അനദ്ധ്യാപകർ,മാതാപിതാക്കൾ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പരിപാടികൾക്ക് നേതൃത്വം നൽകി.