Thiruvambady

വേനൽമഴ: മലയോരത്ത് വ്യാപക കൃഷിനാശം

തിരുവമ്പാടി : വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ കൂടരഞ്ഞി പഞ്ചായത്തിൽ വ്യാപക വിളനാശം. ആയിരക്കണക്കിന് വാഴകൾ നശിച്ചു. പ്രധാനമായും നേന്ത്രവാഴത്തോട്ടമാണ് നശിച്ചത്. കൂടരഞ്ഞി തൂങ്ങലിൽ ഹരിദാസന്റെ ആയിരത്തോളം വാഴകളാണ് നിലംപൊത്തിയത്. കാഞ്ഞിരമുഴി എറക്കാട്ടുമ്മൽ രാഘവൻ, ടി.കെ. പ്രകാശൻ, ദിനേശൻ, കച്ചേരി കെ. ഷാജികുമാർ, അള്ളി ഇ.പി. ബാബു, കുളിരാമുട്ടി ചെലപ്പുറത്ത് സി.പി. മമ്മദ്, പൈക്കാട്ടിൽ അഖിൽ, മൈലാടിയിൽ പ്രിൻസ്, ഉള്ളാട്ടുതൊടി അഷ്‌റഫ്, പൂളക്കമണ്ണിൽ അബ്ദുല്ല, കക്കാടംപൊയിൽ താഴെ കക്കാട് വല്യാട്ടുകണ്ടത്തിൽ അജയൻ തുടങ്ങിയവരുടെ വാഴത്തോട്ടങ്ങളാണ് വ്യാപകമായി നശിച്ചത്. ബാങ്കിൽനിന്ന്‌ വായ്പയെടുത്തും മറ്റുമാണ് പലരും കൃഷിയിറക്കിയത്. ആനകളും പന്നികളും ഉൾപ്പെടെയുള്ള വന്യമൃഗശല്യത്തിനിടെ അപ്രതീക്ഷിതമായെത്തിയ മഴക്കെടുതി കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞവർഷത്തെ പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ച കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വന്യമൃഗങ്ങൾ നശിപ്പിച്ച വിളകൾക്കും നഷ്ടപരിഹാരം വൈകുന്നു.

അടിയന്തര നഷ്ടപരിഹാരം നൽകണം

തിരുവമ്പാടി : തുടർച്ചയായുള്ള വേനൽമഴയിലും കാറ്റിലും കൃഷി നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കിസാൻജനത തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷിയെമാത്രം ആശ്രയിച്ചുജീവിക്കുന്നവരുടെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. പ്രസിഡന്റ് ജോർജ് പ്ലാക്കാട് അധ്യക്ഷനായി. ജോൺസൻ കുളത്തിങ്കൽ, ഹമീദ് ആറ്റുപുറം, മാത്യു ചേർത്തലക്കൽ, ജോയി ആലുങ്കൽ, ജോർജ് പാലമുറി, ജോൺ അറയ്ക്കൽ, ബിജു മുണ്ടയ്ക്കൽ, കെ.ടി. ജയിംസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button