Kodiyathur

ഭിന്ന ശേഷി വിദ്യാർത്ഥിയുടെ വീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചു

കൊടിയത്തൂർ: ഭിന്നശേഷി വിദ്യാർത്ഥിക്ക് ആശ്വാസമായി റോഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പെട്ട പരവരിപരപ്പിൽ മുള്ളൻമട റോഡിൻ്റെ രണ്ടാം റീച്ചിൻ്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് പൂർത്തിയായത്.

നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് ഈ റോഡ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മൂന്നരലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.പി സൂഫിയാൻ അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button