Mukkam
മുക്കം-മാമ്പറ്റ ബൈപ്പാസ് നവീകരണപ്രവൃത്തി ആരംഭിച്ചു

മുക്കം : മുക്കം-കോഴിക്കോട് റൂട്ടിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള മുക്കം-മാമ്പറ്റ ബൈപ്പാസ് നവീകരണപ്രവൃത്തി ആരംഭിച്ചു. കുറ്റിപ്പാലയ്ക്കലിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ നവീകരണപ്രവൃത്തി ഉദ്ഘാടനംചെയ്തു. 5.06 കോടി രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ അശ്വതി സനൂജ്, കെ. ബിന്ദു, വസന്തകുമാരി, കെ.ടി. ശ്രീധരൻ, എം.കെ. മമ്മദ്, ടി.കെ. സാമി, ടാർസൻ ജോസ്, പി. അതുൽ തുടങ്ങിയവർ സംസാരിച്ചു