Mukkam
പ്രകടനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി

മുക്കം : സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ തിരുവമ്പാടി മേഖലാ കമ്മിറ്റി പ്രകടനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. ‘ലഹരിയിൽനിന്നും നാടിനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടി നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.
മേഖലാ പ്രസിഡൻറ് സി. ദേവരാജൻ അധ്യക്ഷനായി. എൻ. ബാലകൃഷ്ണൻനായർ പ്രതിജ്ഞചൊല്ലി. നഗരസഭാ കൗൺസിലർമാരായ എ. കല്യാണിക്കുട്ടി, പ്രജിത പ്രദീപ് മേഖലാ സെക്രട്ടറി പി. രാജൻ, കെ. കണ്ണൻകുട്ടി എന്നിവർ സംസാരിച്ചു.