Kodanchery
മൈക്കാവ് ജ്ഞാനോദയ സ്കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ‘ഗ്രീൻ ക്ലീൻ’ കാമ്പയിനിന്റെ ഭാഗമായി മൈക്കാവ് സെയ്ൻറ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിനെ ഹരിതവിദ്യാലയമായി കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പ്രഖ്യാപിച്ചു. ജൈവ-അജൈവ മാലിന്യസംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം, ജല-ഊർജ സംരക്ഷണം, കാർഷികപ്രവർത്തനങ്ങൾ തുടങ്ങിയവയാണ് സ്കൂളിനെ ലക്ഷ്യത്തിലേക്കെത്തിച്ചത്.
ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ വർഗീസ് അധ്യക്ഷയായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം റോയ് കുന്നപ്പള്ളി, വാർഡംഗം റോസമ്മ കയതുങ്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയ് എം.സി., സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.