Local
വെട്ടുകല്ലേപ്പടി പേരിക്കോട്ടിൽ പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിൽ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയ വെട്ടുകല്ലേൽപടി പേരുക്കോട്ടിൽ പടി റോഡിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ റോയി കുന്നപള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , ചിന്ന അശോകൻ, വാർഡ് വികസന സമിതി അംഗങ്ങളായ ജോയി മോളെകുന്നേൽ , ജോർജുകുട്ടി കളിവേലിക്കുടി, തങ്കച്ചൻ ഇടപ്പാട്ട്, മേഴ്സി കായിത്തറ, ഗ്രേയ്സൺ ജോർജ് , ബിനോയ് മച്ചൂഴി, ജോയി വെട്ടുകല്ലേൽ, ജോബി ചക്കാല , തോമസ് വെമ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.