Kodanchery

കോടഞ്ചേരി തിരുവമ്പാടി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

കോടഞ്ചേരി: കൈതപ്പൊയിൽ കോടഞ്ചേരി -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സിലോൺ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

ആയതിനാൽ തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
തിരുവമ്പാടി – വഴിക്കടവ് – പുന്നയ്ക്കൽ പുല്ലൂരാംപാറ – -നെല്ലിപ്പൊയിൽ വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Back to top button