Thiruvambady

ജയചന്ദ്രൻ അനുസ്മരണവും കലാ സാംസ്കാരിക വേദി സ്ഥാപനവും

തിരുവമ്പാടി : മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണാർഥം ഏപ്രിൽ ഒമ്പതാം തിയ്യതി വൈകിട്ട് നാല് മണിക്ക് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഗീത സന്ധ്യ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
കാവാലം ജോർജ്ജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവമ്പാടിയിലെ കലാ സാംസ്ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്യും.

അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാനായി രൂപീകരിച്ച സംഘാടക സമിതി സ്ഥിരമായി നിലനിർത്തുവാനും ‘തിരുവമ്പാടി കലാ സാംസ്കാരിക സമിതി ‘ എന്ന പേരിൽ വിവിധ കലാ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുൻപോട്ട് നീങ്ങുവാനും യോഗത്തിൽ തീരുമാനമെടുത്തു. ഈ സമിതിയുടെ അധ്യക്ഷനായി കാവാലം ജോർജ്ജ് മാസ്റ്റർ, കൺവീനറായി കെ.ഡി. തോമസ്, ഖജാൻജിയായി ശശീന്ദ്രൻ കെ.കെ എന്നിവരെ തിരഞ്ഞെടുത്തു. രാജു കയത്തിങ്കൽ, ഡോ. ബെസ്റ്റി ജോസ്, വിൽസൺ പറയൻകുഴി എന്നിവരെ ഉപദേഷ്ടാക്കളായും നിശ്ചയിച്ചു. ശ്രീനിവാസൻ ടി.സി. പ്രോഗ്രാം ചുമതലയും മുസ്തഫ ടി.കെ പ്രചരണ ചുമതലയും സുനിൽ കാവുങ്കൽ സ്റ്റേജ് ചുമതലയും ഏറ്റെടുത്തു.

Related Articles

Leave a Reply

Back to top button