കാറ്റിലും മഴയിലും കനത്ത നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ധന സഹായം നൽകണമെന്ന് യുഡിഎഫ്

കോടഞ്ചേരി: നെല്ലിപ്പൊയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും മറ്റു നാശനഷ്ടവും സംഭവിച്ച മുണ്ടൂർ, നാരങ്ങാത്തോട് പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങൾ വ്യാപാര സ്ഥാപനങ്ങൾ, വീട്, കോഴി ഫാം, വാഹനങ്ങൾ എന്നിവ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാമ്മ കണ്ടത്തിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, വിൽസൺ തറപ്പേൽ ബിജു ഓത്തിക്കൽ, ജെയിംസ് കിഴക്കൻകര,ബേബി കളപ്പുര എന്നിവരുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച് തെങ്ങ്, കമുക്,ജാതി റബ്ബർ, കൊക്കോ,പ്ലാവ് മാവ്, കുരുമുളക് എന്നീ കാർഷിക വിളകൾക്കും കോഴി ഫാം, വ്യാപാരസ്ഥാപനങ്ങൾ വീട്,വാഹനങ്ങൾ വ്യാപകമായ നാശനഷ്ടം നേരിട്ടു. കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ടവർക്ക് വില്ലേജ് ഓഫീസ് കൃഷി വകുപ്പ് മൃഗസംരക്ഷണ വകുപ്പ് എന്നിവർ അടിയന്തരമായി പ്രദേശത്തെ സ്ഥലം പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി നഷ്ടം നൽകാൻ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് നേതാക്കന്മാർ ആവശ്യപ്പെട്ടു.