Kodanchery
ലഹരിക്കെതിരായുള്ള കാമ്പയിൻ നടത്തി

കോടഞ്ചേരി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോടഞ്ചേരി യൂണിറ്റ് ലഹരിക്കെതിരെ അണിചേരു എന്ന കാമ്പയിൻ പ്രവർത്തനം നടത്തി.
കോടഞ്ചേരി വയോജന മന്ദിരത്തിൽ നടന്ന യോഗത്തിൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.സി ജേക്കബ് ലഹരിക്കെതിരെ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ജോർജ് മാരാമറ്റം, വി.കെ പരമേശ്വരൻ, എൻ.കെ ചാക്കോ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ജില്ലാ കമ്മിറ്റി അംഗം സി.സി ആൻഡ്രൂസ് നടത്തി.