Mukkam

ചേന്ദമംഗലൂർ സ്കൂളിൽ സയൻഷ്യ അലംനൈ കാർണിവൽ ഞായറാഴ്ച

മുക്കം : കാൽനൂറ്റാണ്ട് പിന്നിട്ട ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് ബാച്ചുകളുടെ സംഗമം സംഘടിപ്പിക്കുന്നു. ‘സയൻഷ്യ അലംനൈ കാർണിവൽ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഞായറാഴ്ച നടക്കും.

2000 മുതൽ 2025 വരെയുള്ള ബാച്ചുകളിലെ വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിക്കും. ബോട്ടണിവകുപ്പിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ എസ്. കമറുദ്ദീനും ലാബ് അസിസ്റ്റന്റ് അബ്ദുറഹിമാൻ മേക്കുത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലിറ്ററേച്ചർ ഫെസ്റ്റ്, ബിസിനസ് കോൺക്ലേവ്, സ്കൂൾ ആർക്കൈവ്സ്, അലംനൈ ഹൈലൈറ്റ്സ് സുവനീർപ്രകാശനം തുടങ്ങിയവ സയൻഷ്യയുടെ ഭാഗമായി നടക്കും.പൂർവ അധ്യാപകരും വിദ്യാർഥികളും ഒത്തുചേരുന്ന പരിപാടി രാവിലെ ഒൻപതുമണിക്ക് ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്യും, ലിന്റോ ജോസഫ് എംഎൽഎ, മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഒ. അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിക്കും.

പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ്, സയൻഷ്യ പ്രസിഡൻറ് കെ.പി. അബ്ദുസ്സലാം, വൈസ് പ്രസിഡൻറ് ഡോ. മുജീബ് റഹിമാൻ, പി.ആർ. സെക്രട്ടറി സന ഉസാമ, സയൻഷ്യ ചീഫ് കോഡിനേറ്ററും സ്റ്റാഫ് സെക്രട്ടറിയുമായ ഡോ. ഇ. ഹസ്ബുള്ള എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button