Kodanchery
മൈക്കാവ്- ചുണ്ടകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : ജില്ലാ പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 11 ലക്ഷം അനുവദിച്ച് മൈക്കാവ്- ചുണ്ടകുന്ന് റോഡ് റീടാറിങ് ചെയ്തതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
വാർഡ് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ടുമാല, ഏലിയാസ് കണ്ണാണ്ടയിൽ, മത്തായി പെരിയേടത്ത് റോയ് കൈതക്കൂമ്പിൽ, അനി വെട്ടിച്ചോട്ടിൽ, ചന്ദ്രൻ മങ്ങാട്ടുകുന്നേൽ, ഷീജ റോയ്, വത്സാ കോടിയാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.